Publish Date: Mon, 15 Nov 2021 (17:15 IST)
Updated Date: Mon, 15 Nov 2021 (17:17 IST)
കുറുപ്പ് സിനിമ അവസാനിക്കുന്നില്ല. സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. രണ്ടാം ഭാഗത്തിനുളള സൂചനകള്‍ നല്‍കിക്കൊണ്ട് തന്നെയാണ് കുറുപ്പ് അവസാനിച്ചതും.
അടുത്തിടെ നടന്ന ഒരു ഫാന്‍ ചാറ്റില്‍ സംവിധായകന്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞു. ആരാധകര്‍ ഫേസ്ബുക്കിലൂടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ശ്രീനാഥിനോട് ചോദിച്ചു.തുടര്‍ച്ചയ്ക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.1500ല്‍ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.കുറുപ്പിന്റെ വേള്‍ഡ് പ്രീമിയര്‍ ദുബായിയില്‍ വെച്ചായിരുന്നു നടന്നത്. അതില്‍ പങ്കെടുക്കുവാനായി ദുല്‍ഖറും കുടുംബവും എത്തിയിരുന്നു.