Publish Date: Fri, 06 Aug 2021 (14:28 IST)
Updated Date: Fri, 06 Aug 2021 (14:34 IST)
കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന കുരുതി റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. അഞ്ച് മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി.
'കുരുതി' ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നത്.