Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപുരാന്‍ ചിത്രീകരണം ഇന്നുമുതല്‍ ആരംഭിക്കും, പ്രതീക്ഷയോടെ ആരാധകര്‍

L2E - Empuraan Launch Mohanlal  Prithviraj Sukumaran Producer Antony Perumbavoor

കെ ആര്‍ അനൂപ്

, വ്യാഴം, 5 ഒക്‌ടോബര്‍ 2023 (11:09 IST)
ഇന്ന് ഒക്ടോബര്‍ 5, മോഹന്‍ലാലിന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ദിനം. ഒടുവില്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഇന്നുമുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചതാണ്.
ജീത്തു ജോസഫിന്റെ നേര് ചിത്രീകരണം പൂര്‍ത്തിയാക്കി എംപുരാന്‍ ജോലികളിലേക്ക് മോഹന്‍ലാല്‍ കടന്നു.എംപുരാന്‍ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹിയില്‍ ആരംഭിക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. തമിഴ്‌നാട്ടിലും വിദേശരാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രീകരണമുണ്ട്.
 
ആശീര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലൈവര്‍ 170 ന് ആരംഭമായി, രജനിക്കൊപ്പം മഞ്ജു, പ്രായം കുറച്ച് നടന്‍, പൂജ ചിത്രങ്ങള്‍