'ഇനി സ്‌ക്രീനിൽ കാണാം';അജഗജാന്തരതിനുശേഷം ആൻറണി വർഗീസ്, 'ലൈല' ഒ.ടി.ടിക്ക് ഇല്ല

കെ ആര്‍ അനൂപ്
ശനി, 23 ഏപ്രില്‍ 2022 (10:08 IST)
അജഗജാന്തരതിനുശേഷം നടൻ ആൻറണി വർഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈല'. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞദിവസമാണ് എറണാകുളത്ത് പൂർത്തിയായത്. നടൻ സെന്തിൽ കൃഷ്ണയും ഫെബ്രുവരിയിൽ തന്നെ ചിത്രീകരണ സംഘത്തിനൊപ്പം ചേർന്നിരുന്നു. മുഴുനീള കഥാപാത്രത്തെ തന്നെയാണ് സെന്തിൽ അവതരിപ്പിക്കുന്നത്.
 
ഇപ്പോഴിതാ ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തുമെന്ന സൂചന നടൻ സെന്തിൽ കൃഷ്ണ നൽകി. ചിത്രീകരണം പൂർത്തിയാക്കിയ വിശേഷം പങ്കുവെച്ച് നടൻ ഇനി സ്‌ക്രീനിൽ കാണാം എന്നാണ് കുറിച്ചത്.
 
ഒരു മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാർ.കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് സിനിമയിൽ ഉണ്ടാകും.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആൻറണി, സെന്തിൽ, കിച്ചു ടെല്ലുസ്, ശ്രീജ നായർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

അടുത്ത ലേഖനം
Show comments