Publish Date: Fri, 22 Apr 2022 (17:12 IST)
Updated Date: Fri, 22 Apr 2022 (17:14 IST)
ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈല'.അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി.
ഒരു കോളേജ് വിദ്യാര്‍ഥിയായി ആന്റണി വര്‍ഗീസ് വേഷമിടുന്നു. മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍ കൃഷ്ണ,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.