Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sweet Kaaram Coffee - Official Trailer |ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകള്‍ ഒന്നിച്ചൊരു റോഡ് ട്രിപ്പ്, റൊമാന്റിക് കോമഡി സീരീസുമായി ആമസോണ്‍

Lakshmi and Madhoo Shah starrer

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (13:10 IST)
ലക്ഷ്മി, മധു, ശാന്തി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റൊമാന്റിക് കോമഡി സീരീസ് 'സ്വീറ്റ് കാരം കോഫി' ഉടന്‍ ഒ.ടി.ടി-യില്‍ ലഭ്യമാകും. ജൂലൈ 06 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡഎന്നീ അഞ്ച് ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനായി ഒരു റോഡ് ട്രിപ്പ് നടത്തുന്ന ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകളെ കുറിച്ചാണ് സിനിമ പറയുന്നത്.
രേഷ്മ ഘട്ടാല, സ്വാതി രഘുരാമന്‍, വിനിത്ര മാധവന്‍ മേനോന്‍, കൃഷ്ണസ്വാമി രാംകുമാര്‍, ശിവ അനന്ത്, ബാല സുരേഷ്, കവിന്‍ ജയ് ബാബു, ദേവ്, വംശി കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
രേഷ്മ ഘടാല, സ്വാതി രഘുരാമന്‍, വിനിത്ര മാധവന്‍ മേനോന്‍, കൃഷ്ണസ്വാമി രാംകുമാര്‍ എന്നിവര്‍ എഴുതിയ വെബ് സീരീസ് സംവിധാനം ചെയ്തത് ബിജോയ് നമ്പ്യാര്‍, കൃഷ്ണ മാരിമുത്തു, സ്വാതി രഘുരാമന്‍ എന്നിവര്‍ ചേര്‍ന്നാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തില്‍ നിന്ന് ഇടവേള എടുത്തതാണ്,ഒന്നര വര്‍ഷത്തിനുശേഷം ജയറാം തിരിച്ചെത്തുമ്പോള്‍, വീഡിയോ