Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നം, 10 ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍, ഓണം ആഘോഷമാക്കാന്‍ ആര്‍.ഡി.എക്‌സ്

Sophia Paul Nahas Hidhayath Shane Nigam Neeraj Madhav

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (10:34 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. നിലവില്‍ ട്രന്റിംങ്ങിലുള്ള വീഡിയോ ഇതുവരെ 10 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
 
ആക്ഷന്‍ രംഗങ്ങള്‍ നിറച്ച ടീസര്‍ ആണ് പുറത്തുവന്നിരിക്കുന്നത്.
 നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഫസ്റ്റ് ലുക്ക് ഇരുപത്തിമൂന്നാം തീയതിയും ടീസര്‍ ബക്രീദിനും പുറത്തുവരും.
സിനിമ ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ കംപ്ലീറ്റ് എന്റെര്‍ടെയിനറിനായി കാത്തിരിക്കാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകനടന്‍ ഇല്ല,എല്ലാ കഥാപാത്രങ്ങള്‍ക്കും ഗ്രേ ഷേഡുള്ള സിനിമ, ആറു വര്‍ഷത്തിനുശേഷം സാന്ദ്ര തോമസ്,'നല്ല നിലാവുള്ള രാത്രി' തിയേറ്ററുകളില്‍