Webdunia - Bharat's app for daily news and videos

Install App

'ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചെത്തി,കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത്'; കുറിപ്പുമായി നടി ലക്ഷ്മി പ്രിയ

കെ ആര്‍ അനൂപ്
വെള്ളി, 11 മാര്‍ച്ച് 2022 (14:58 IST)
നടി ലക്ഷ്മിയുടെ ജന്മദിനമാണ് ഇന്ന്. ഇത്തവണ ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചാണെന്നും കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത് എന്ന് അറിയുന്നുവെന്നും നടി പറയുന്നു. 37-ാം പിറന്നാള്‍ വിശേഷങ്ങള്‍ ലക്ഷ്മി പ്രിയ പങ്കുവയ്ക്കുകയാണ്.
 
ലക്ഷ്മിപ്രിയയുടെ വാക്കുകളിലേക്ക് 
 
ഈ സുന്ദര ഭൂമികയില്‍ മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുമ്പോലെ ഉരുട്ടി മല കയറ്റിയും താഴേക്കൂര്‍ന്നും പിന്നെയും ഉരുട്ടി മുകളിലെത്തിച്ചും മുപ്പത്തിയേഴു വര്‍ഷങ്ങള്‍! എത്ര കഠിനമായ സാഹചര്യത്തിലും കൈവിടാത്ത ജഗദoബികയ്ക്ക് നന്ദി.മണ്ടത്തരങ്ങള്‍ക്ക് വളം വച്ച് തന്ന് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു പിടിച്ചു വഴി നടത്തുന്ന എന്റെ ജയേഷേട്ടന് നന്ദി. അമ്മയുടെ പൂര്‍ണ്ണ ആനന്ദമായ എന്റെ മാതുക്കുട്ടിയ്ക്ക് നന്ദി.എന്നിലെ എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും നന്ദി.. എന്നെ സ്‌നേഹിക്കാത്തവര്‍ക്കും നന്ദി...
 
നിറഞ്ഞ സ്‌നേഹം എല്ലാവരോടും. ഇന്ന് ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചാണ്. കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത് എന്ന് അറിയുന്നു. കെട്ടുവള്ളത്തിലെ ഉച്ച ഊണിലും കുഞ്ഞു കേക്കിലും ഒതുക്കുന്ന പിറന്നാള്‍ ആഘോഷം ഈ പോസ്റ്റോടു കൂടി ആരംഭിക്കുകയാണ്.നിറഞ്ഞ സ്‌നേഹത്തോടെ ലക്ഷ്മി പ്രിയ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

അടുത്ത ലേഖനം
Show comments