നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് 'ആറാട്ട് മുണ്ടന്‍'. സിനിമയ്ക്ക് തുടക്കമായി. അമ്പലപ്പുഴ കോറല്‍ ഹൈറ്റ്‌സില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എംപിയും എച്ച്. സലാം എംഎല്‍എയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭമായത്. 'ആറാട്ട് മുണ്ടന്‍' എന്ന ചിത്രത്തെക്കുറിച്ച് ലക്ഷ്മി പ്രിയ പറയുന്നു.
ലക്ഷ്മി പ്രിയയുടെ വാക്കുകള്‍
നമസ്‌തേ,എ എം മൂവീസ് എന്ന ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ന് ബഹുമാനപ്പെട്ട എം പി ശ്രീ എ എം ആരിഫും എം എല്‍ എ ശ്രീ എഛ് സലാമും കൂടി നിര്‍വഹിച്ചിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ? ആദ്യത്തെ ചിത്രമായ 'ആറാട്ട് മുണ്ടന്റെ പൂജയും അതോടൊപ്പം ഉണ്ടായിരുന്നു. ഔദ്യോഗിക ഫോട്ടോഗ്രാഫ്‌സ് ലഭിക്കും മുന്‍പേ സുഹൃത്തുക്കള്‍ ഫോട്ടോസ് ഒക്കെ ഇട്ടു കഴിഞ്ഞു..അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മണ്ണില്‍ വച്ച് ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
ആറാട്ട് മുണ്ടന്‍ എന്ന പേര് ഒരുകാലത്ത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാ സന്ദര്‍ഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയില്‍ യാതൊരു ടെന്‍ഷനുമില്ലാതെ ഇരുന്ന ഞാന്‍ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോ അത് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏല്‍പ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിര്‍മ്മാതാവ് എം ഡി സിബിലാല്‍, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവുമായ പി ജയ് ദേവ് തുടങ്ങി മുഴുവന്‍ പേരോടും നന്ദി അറിയിക്കട്ടെ....
എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയാക്കാന്‍ പരമാവധി ശ്രമിക്കാം എന്ന വാക്കോടെ സ്‌നേഹപൂര്‍വ്വം ലക്ഷ്മി പ്രിയ