'മീരയുടെ വാക്കുകള്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ അടി'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

തന്റെ സിനിമകളിലൂടെ പുതുമുഖ നായികമാരെ കണ്ടെത്തുന്നതിൽ ശ്രദ്ധേയനാണ് ലാല്‍ ജോസ്.

നിഹാരിക കെ.എസ്
ശനി, 28 ജൂണ്‍ 2025 (08:35 IST)
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. നിരവധി സിനിമകളാണ് അദ്ദേഹം ഓർത്തിരിക്കാൻ പാകത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. തന്റെ സിനിമകളിലൂടെ പുതുമുഖ നായികമാരെ കണ്ടെത്തുന്നതിലും ശ്രദ്ധേയനാണ് ലാല്‍ ജോസ്. അനുശ്രീ, മീര നന്ദന്‍, സംവൃത സുനില്‍ തുടങ്ങിയ നടിമാരുടെ കരിയറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട് ലാല്‍ ജോസ് എന്ന സംവിധായകന്‍.
 
തന്റെ ആ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ അഹങ്കാരത്തിന് ലഭിച്ചൊരു അടിയാണ് പുതുമുഖ നടിമാരെ തേടുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒരിക്കല്‍ കഥ പറയാന്‍ മീര ജാസ്മിനെ കണ്ടപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചാണ് ലാല്‍ ജോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
 
കഥ പറയാന്‍ എനിക്ക് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. ആര്‍ട്ടിസ്റ്റുകളെ ബുക്ക് ചെയ്യാന്‍ പോകുമ്പോള്‍ അവരോട് കഥ പറയും. പലപ്പോഴും എന്നിലുള്ള വിശ്വാസം കൊണ്ട് അവര്‍ കഥ മുഴുവിപ്പിക്കാറേയില്ല എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ നമ്മള്‍ നല്ല കഥ പറച്ചിലുകാരനാകണം. കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
 
ആദ്യം എന്റെ അഹങ്കാരത്തിന് കിട്ടിയ അടി മുല്ല എന്ന സിനിമയ്ക്ക് വേണ്ടി മീര ജാസ്മിനെ സമീപിച്ചപ്പോഴായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്. കൊല്‍ക്കത്തയില്‍ വച്ചാണ് ലാല്‍ ജോസ് മീര ജാസ്മിനോട് മുല്ലയുടെ കഥ പറയുന്നത്. അന്ന് മീര ജാസ്മിന്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്.
 
''മീര ജാസ്മന്‍ കല്‍ക്കട്ട ന്യൂസ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. ദിലീപും അവിടെയുണ്ട്. കഥ പറഞ്ഞപ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ ദിലീപ് എന്നെ വിളിച്ചു. അത് നടക്കാന്‍ സാധ്യത കുറവാണ്, അവള്‍ക്ക് ലാലു കഥ പറഞ്ഞിട്ട് മനസിലായിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. എന്റെ കോണ്‍ഫിഡന്‍സ് മുഴുവന്‍ പോയി. അങ്ങനെയാണ് പുതിയ പെണ്‍കുട്ടികളെ നായികയാക്കുന്നത്. മൂല്ലയില്‍ മീര നന്ദനായിരുന്നു നായിക. അപ്പോള്‍ കഥ പറയേണ്ട കാര്യമില്ല. കഥാപാത്രം പറഞ്ഞു കൊടുത്താല്‍ മതി.'' എന്നാണ് ലാല്‍ ജോസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments