എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും:ബാലചന്ദ്രമേനോന്‍

കെ ആര്‍ അനൂപ്
ബുധന്‍, 23 ഫെബ്രുവരി 2022 (12:09 IST)
അന്തരിച്ച നടി കെ പി എ സി ലളിതയുടെ ഓര്‍മ്മകളില്‍ ബാലചന്ദ്രമേനോന്‍. താന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചുവെന്നും എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും എന്നും അദ്ദേഹം പറഞ്ഞു.
 
ബാലചന്ദ്രമേനോന്റെ വാക്കുകള്‍
 
'കുടുംബപുരാണത്തില്‍ ' എന്റെ അമ്മയായി .....
'സസ്‌നേഹത്തില്‍ ' എന്റെ ചേച്ചിയായി ...
'മേലെ വാര്യത്തെ മാലാഖകുട്ടികളില്‍ ' അമ്മായി അമ്മയായി ...
 
കൂടാതെ, .ഞാന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചു .
'വിവാഹിതരെ ഇതിലെ ' ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..
പിന്നീട് ആ കൂട്ടുകെട്ട് കാണികള്‍ക്കു പ്രിയമായി ...
'മണിച്ചെപ്പു തുറന്നപ്പോള്‍ ' ,'അമ്മയാണെ സത്യം ' എന്നീ ചിത്രങ്ങളിലും സഹകരിച്ചു .എന്റെ 'റോസ്സ് ദി ഫാമിലി ക്ലബ്ബി'ലും ഒരിക്കല്‍ അതിഥിയായി വന്നു ...
 
അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായിട്ടാണ് കണക്ക് ..
എന്നാല്‍ എന്റെ മനസ്സില്‍ പതിഞ്ഞതും നിറഞ്ഞു നില്‍ക്കുന്നതും ' അനുഭവങ്ങള്‍ പാളിച്ചകളില്‍ ' 'കല്യാണി കളവാണി ' എന്ന പാട്ടു പാടുന്ന കെ .പി. എ .ലളിതയാണ്.. പണ്ടെങ്ങോ ഞാന്‍ അവരെ പറ്റി പറഞ്ഞ വാക്കുകള്‍ ബഹുമാനപൂര്‍വ്വം ആവര്‍ത്തിക്കട്ടെ :- 'ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോള്‍ ..'
എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും ....
 
that's ALL your honour !

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments