ആദ്യമായി ജയസൂര്യ മഞ്ജുവാര്യരുടെയൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
പ്രജേഷ് സെനിന്റെ വാക്കുകളിലേക്ക്
പ്രിയമുള്ളവരേ,പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ. ക്യാപ്റ്റനും വെള്ളത്തിനും ശേഷം ജയേട്ടനൊപ്പമുള്ള ചിത്രമാണ്. മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യത്തെയും. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷേട്ടനാണ് നിര്‍മാണം.
ശിവദ, ജോണി ആന്റണി ചേട്ടന്‍, സുധീര്‍ കരമന ചേട്ടന്‍, സോഹന്‍ സീനുലാല്‍, ഗൗതമി ,ദേവി അജിത്, മിഥുന്‍ തുടങ്ങിയവരും ഉണ്ട്.
ഗുരുതുല്യരായ സംവിധായകര്‍ ഷാജി കൈലാസ് സര്‍, ശ്യാമപ്രസാദ് സര്‍ എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതും ഭാഗ്യമായി കരുതുകയാണ്.
ചിത്രത്തിന്റെ അവസാന വട്ട മിനുക്കുപണികളിലാണ്. എന്നും കൂടെ നിന്നിട്ടുള്ള സുഹൃത്തുകളുടെയും പ്രേക്ഷകരുടെയും പിന്തുണയും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു. സസ്‌നേഹം ജി .പ്രജേഷ് സെന്‍