ക്ലൈമാക്‌സില്‍ ട്വിസ്റ്റ് ഒളിപ്പിച്ച് മ്യാവു, സിനിമയെക്കുറിച്ച് ലാല്‍ ജോസ്

കെ ആര്‍ അനൂപ്
വെള്ളി, 24 ഡിസം‌ബര്‍ 2021 (11:57 IST)
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് ലാല്‍ജോസ് മ്യാവു ഒരുക്കിയിരിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകര്‍ക്ക് ചെറുപുഞ്ചിരി സമ്മാനിക്കുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്നു. സിനിമയ്ക്ക് അവസാനം പ്രതീക്ഷിക്കാതെ ട്വിസ്റ്റ് ഉണ്ടെന്ന് വെളിപ്പെടുത്തി ലാല്‍ജോസ്.
 
പ്രേക്ഷകര്‍ക്ക് പരിചിതമായ ജീവിത സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമയുടെ അവസാനം അതിന് വിപരീതമായ ട്വിസ്റ്റ് ക്ലൈമാക്‌സില്‍ ഉണ്ടെന്ന് ലാല്‍ ജോസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്.ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.അജ്മല്‍ ബാബു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം ഒരുക്കുന്നു.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments