Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് കുട്ടികളുടെ വാപ്പയായി സൗബിന്‍, ലാല്‍ജോസിന്റെ 'മ്യാവൂ' തിയറ്ററുകളിലേക്ക്

മൂന്ന് കുട്ടികളുടെ വാപ്പയായി സൗബിന്‍, ലാല്‍ജോസിന്റെ 'മ്യാവൂ' തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, വ്യാഴം, 9 ഡിസം‌ബര്‍ 2021 (11:32 IST)
ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മകളുടെയും കഥയാണ്  'മ്യാവൂ'  പറയുന്നത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് ഈ കഥാപാത്രങ്ങളായി വേഷമിടുന്നത്. ഡിസംബര്‍ 24ന് ഈ ലാല്‍ ജോസ് ചിത്രം തിയേറ്ററുകളിലെത്തും.
 
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്.ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.അജ്മല്‍ ബാബു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം ഒരുക്കുന്നു.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല ചിത്രം നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മരക്കാര്‍ വല്ലാതെ നിരാശപ്പെടുത്തി',ഒരു സീന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താല്‍ മനസ്സില്‍ കയറിയെന്ന് ടി എന്‍ പ്രതാപന്‍