Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈയാഴ്ചയിലെ ഒ.ടി.ടി റിലീസ്, കാത്തിരുന്ന സിനിമകള്‍ എത്തിപ്പോയി !

Latest ott release this week ottweilers new Malayalam ott release new ott release movies upcoming ott release Dileep movie Malayalam new films Malayalam new film download new release latest Malay alam movies Malayalam movies 2023

കെ ആര്‍ അനൂപ്

, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (09:07 IST)
കഴിഞ്ഞയാഴ്ച പാപ്പച്ചന്‍ ഒളിവിലാണ്, 18 പ്ലസ് തുടങ്ങിയ സിനിമകളാണ് ഒ.ടി.ടി റിലീസായത്. ഈയാഴ്ചയും സിനിമ പ്രേമികള്‍ തിയറ്ററുകളില്‍ കാണാന്‍ കഴിയാതെ പോയ ചിത്രങ്ങള്‍ ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിന് എത്തുകയാണ്.
 
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി സംവിധാനം ചെയ്ത ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. തിയറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സ് ആണ്. സെപ്റ്റംബര്‍ 21നാണ് മനോരമ മാക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
 
ഓണത്തിന് ആദ്യം പ്രദര്‍ശനത്തിന് എത്തി വലിയ നഷ്ടങ്ങള്‍ ഒന്നുമില്ലാതെ തിയറ്ററുകള്‍ വിട്ട 'കിങ് ഓഫ് കൊത്ത'യും ഈ വാരം ഒടിടി റിലീസിന് എത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. നാളെയാണ് ഒടിടി റിലീസ്.
 
 കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത കുടുക്ക് 2025 എന്ന ത്രില്ലര്‍ ചിത്രം സൈന പ്ലേയിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിക്കാനിരിക്കുന്നു. കൂടാതെ നിരവധി അന്യഭാഷ ചിത്രങ്ങളും ഈ വാരത്തില്‍ ഒടിടിയില്‍ എത്തും.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനപ്പെട്ട ഒരു വിവരം നിങ്ങളെ അറിയിക്കാനുണ്ട്; അപ്‌ഡേറ്റുമായി മമ്മൂട്ടി കമ്പനി, ആരാധകര്‍ ആവേശത്തില്‍