Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈതി, റോളക്‌സ്, വിക്രം; എല്‍സിയുവില്‍ ഇനി മൂന്ന് ചിത്രങ്ങള്‍ കൂടിയെന്ന് ലോകേഷ്

കൈതി 2 വിനു വേണ്ടിയുള്ള എഴുത്ത് കഴിഞ്ഞു. മുഴുവന്‍ ടീമും വലിയ ആകാംക്ഷയിലാണ്

Lokesh Kanagaraj and Karthi (Kaithi Second Part Updates )

രേണുക വേണു

, ചൊവ്വ, 5 നവം‌ബര്‍ 2024 (09:26 IST)
സൂപ്പര്‍താരങ്ങളെ പോലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് ആണ് സംവിധായകന്‍ ലോകേഷ് കനഗരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ (LCU) ഇറങ്ങിയ സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മാത്രമല്ല എല്‍സിയുവിലെ കഥാപാത്രങ്ങള്‍ക്ക് അന്യായ ഫാന്‍ബോസും ഉണ്ട്. ഇപ്പോള്‍ ഇതാ എല്‍സിയുവില്‍ ഇനി മൂന്ന് സിനിമകള്‍ കൂടി വരാനുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ലോകേഷ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' കൈതിയുടെ രണ്ടാം ഭാഗമായിരിക്കും എല്‍സിയുവിലെ അടുത്ത ചിത്രം. റോളക്‌സ് എന്ന കഥാപാത്രത്തിനായി മറ്റൊരു സിനിമ ചെയ്യും. വിക്രം 2 ആയിരിക്കും എല്‍സിയുവിലെ അവസാന ചിത്രം. വിജയ് സാര്‍ സിനിമ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ലിയോ 2 കൂടി ഞാന്‍ ചെയ്‌തേനെ,' ലോകേഷ് പറഞ്ഞു. 
 
കൈതി 2 വിനു വേണ്ടിയുള്ള എഴുത്ത് കഴിഞ്ഞു. മുഴുവന്‍ ടീമും വലിയ ആകാംക്ഷയിലാണ്. കൈതി എനിക്ക് ഹോം ഗ്രൗണ്ട് പോലെയാണ്. അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. ദില്ലി എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ടുവരുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. എന്റെ നായകന്‍മാര്‍ക്ക് അമാനുഷികമായ കഴിവുകളൊന്നും ഇല്ല. അവര്‍ സാധാരണ മനുഷ്യന്‍മാരാണ് - ലോകേഷ് കൂട്ടിച്ചേര്‍ത്തു. 
 
കാര്‍ത്തി നായകനായ കൈതിയാണ് എല്‍സിയുവിലെ ആദ്യ ചിത്രം. പിന്നീടാണ് കമല്‍ഹാസന്‍ നായകനായ വിക്രം എത്തിയത്. വിക്രത്തിലെ വില്ലന്‍ ആണ് റോളക്‌സ്. സൂര്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു ശേഷമാണ് വിജയ് ചിത്രം ലിയോ എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്ത്രീകളെ തൊട്ട് അഭിനയിക്കേണ്ടേ, ആ പരുപാടി പറ്റില്ല': വാശി പിടിച്ച മമ്മൂട്ടിയെ കൊണ്ട് യെസ് പറയിപ്പിച്ചതിങ്ങനെ