Publish Date: Fri, 03 Mar 2023 (15:46 IST)
Updated Date: Fri, 03 Mar 2023 (15:49 IST)
അരുൾ ശരവണൻ നായകനായെത്തിയ ദ ലെജൻഡ് ഒടിടി റിലീസ് ചെയ്തു. വലിയ പ്രചാരണങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ശരവണ സ്റ്റോർസ് ഉടമയായ ലെജൻഡ് ശരവണൻ നായകനായ ചിത്രം ഹോട്ട്സ്റ്റാറിലാണ് റിലീസ് ആയിരിക്കുന്നത്.
ഒരു ശാസ്ത്രജ്ഞനായിട്ടാണ് ശരവണൻ സിനിമയിൽ അഭിനയിക്കുന്നത്.ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്‍ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, തുടങ്ങി വലിയ താരനിരയുള്ള ചിത്രം നിർമിച്ചിരിക്കുന്നതും ശരവണൻ തന്നെയാണ്. ഇനിയും കൂടുതൽ സിനിമകളിൽ അഭിനയിക്കുമെന്ന് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ശരവണൻ വ്യക്തമാക്കിയിരുന്നു.