Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ സിനിമ വരുന്നു, സംവിധായകന്റെ കാര്യത്തില്‍ തീരുമാനമായി

ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ സിനിമ വരുന്നു, സംവിധായകന്റെ കാര്യത്തില്‍ തീരുമാനമായി

കെ ആര്‍ അനൂപ്

, വെള്ളി, 22 ഡിസം‌ബര്‍ 2023 (15:12 IST)
തമിഴകത്തെ ജനപ്രിയ വ്യവസായിയായ ലെജന്‍ഡ് ശരവണന്‍ 'ദി ലെജന്‍ഡ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2022ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.ലെജന്‍ഡിന്റെ വിജയത്തിനുശേഷം ശരവണന്റെ അടുത്ത ചിത്രം വരുന്നു.
 
ആദ്യ സിനിമ റിലീസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലെജന്‍ഡ് ശരവണന്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിട്ടില്ല, ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
അദ്ദേഹം തന്റെ അടുത്ത ചിത്രത്തിനായി സംവിധായകനെ തിരഞ്ഞെടുത്തു. ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ ചിത്രം ദുരൈ സെന്തില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ സംവിധായകന്‍ ആരംഭിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 വർഷങ്ങൾക്ക് മുൻപ് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു, നടൻ വിൻ ഡീസലിനെതിരെ പരാതിയുമായി മുൻ അസിസ്റ്റൻ്റ്