Select Your Language

Notifications

webdunia
webdunia
webdunia
webdunia

12 വർഷങ്ങൾക്ക് മുൻപ് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു, നടൻ വിൻ ഡീസലിനെതിരെ പരാതിയുമായി മുൻ അസിസ്റ്റൻ്റ്

12 വർഷങ്ങൾക്ക് മുൻപ് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു, നടൻ വിൻ ഡീസലിനെതിരെ പരാതിയുമായി മുൻ അസിസ്റ്റൻ്റ്
, വെള്ളി, 22 ഡിസം‌ബര്‍ 2023 (15:04 IST)
ഹോളിവുഡ് താരം വിന്‍ഡീസലിതിരെ മുന്‍ അസിസ്റ്റന്റിന്റെ പീഡനപരാതി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറ്റ്‌ലാന്റയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് നടന്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാലിഫോര്‍ണിയ കോടതിയിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
 
വിന്‍ ഡീസല്‍ പ്രധാന വേഷത്തിലെത്തിയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് അഞ്ചാം ഭാഗത്തെ ഷൂട്ടിങ് സമയത്താണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 2010 മുതലാണ് പരാതിക്കാരി വിന്‍ഡീസലിന്റെ പ്രൊഡക്ഷന്‍കമ്പനിയായ വണ്‍റേസ് പ്രൊഡക്ഷന്‍സിന് കീഴില്‍ അസിസ്റ്റന്റായി ജോലി ആരംഭിച്ചത്. ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വിന്‍ഡീസല്‍ അക്രമിച്ചെന്നാണ് പരാതി. നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ യുവതിയെ നടന്റെ സഹോദരി ജോലിയില്‍ നിന്നും പുറത്താക്കിയതായും പരാതിയില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാപ്പ' റിലീസ് ആയി ഒരു വര്‍ഷം, സ്‌പെഷ്യല്‍ വീഡിയോയുമായി ഷാജി കൈലാസ്