Webdunia - Bharat's app for daily news and videos

Install App

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജദേവി അന്തരിച്ചു

അഭിറാം മനോഹർ
തിങ്കള്‍, 14 ജൂലൈ 2025 (11:33 IST)
Saroja devi
തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നടിയായിരുന്ന ബി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. ബെംഗളുരു മല്ലേശ്വരത്തെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1955ല്‍ തന്റെ പതിനേഴാം വയസില്‍ അഭിനയജീവിതം ആരംഭിച്ച സരോജദേവി തമിഴിയിലെയും തെലുങ്കിലെയും പ്രമുഖ താരമായിരുന്നു. 1985ല്‍ എംജിആറിനൊപ്പം ചെയ്ത നാടോടിമന്നന്‍ എന്ന സിനിമയിലൂടെയാണ് സരോജദേവി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത്. അഭിനയസരസ്വതിയെന്നും കന്നഡത്ത് പങ്കിളിയെന്നും സരോജദേവി വിശേഷിക്കപ്പെട്ടിരുന്നു.
 
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ സരോജദേവി അഭിനയിച്ചു. 29 വര്‍ഷക്കാലത്തോളം തുടര്‍ച്ചയായി നായികനടിയായി 161 ചിത്രങ്ങളില്‍ സരോജദേവി വേഷമിട്ടു. ഇത് ഇന്നും ഇന്ത്യന്‍ സിനിമയില്‍ തിരുത്തപ്പെടാത്ത റെക്കോര്‍ഡാണ്. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി സരോജദേവിയെ ആദരിച്ചു. കന്നഡയില്‍ രാക് കുമാറിന്റെയും തെലുങ്കില്‍ എന്‍ടിആറിന്റെയും തമിഴില്‍ ശിവാജി ഗണേശന്‍, എംജിആര്‍ എന്നിവരുടെയും നിരവധി സിനിമകളില്‍ നായികയായി. 2019ല്‍ പുനീത് രാജ് കുമാര്‍ സിനിമയായ സാര്‍വ ഭൗമയിലാണ് അവസാനമായി അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments