Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ' ആദ്യ പകുതി ഗംഭീരം, വിജയ് ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് ലളിത് കുമാര്‍

Thalapathi Vijay movie new movie Lokesh kanakaraj Lalit Kumar

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (11:10 IST)
'ലിയോ' റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. 'വിക്രം' ന് ശേഷം എത്തുന്ന ലോകേഷ് കനകരാജിന്റെ സിനിമ കൂടിയായതിനാല്‍ വലിയ പ്രതീക്ഷയിലാണ് അവര്‍. ഒക്ള്‍ടോബര്‍ 19ന് എത്തുന്ന സിനിമയുടെ റിവ്യൂ പുറത്ത്.
 
സിനിമയുടെ ആദ്യ പകുതിയെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി മറ്റ് ജോലികള്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ആദ്യ പകുതി കണ്ട നിര്‍മ്മാതാവ് ലളിത് കുമാര്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു.
 
സിനിമയുടെ ആദ്യപകുതി താന്‍ കണ്ടെന്നും വളരെ ഗംഭീരമായാണ് അത് വന്നിരിക്കുന്നത് എന്നുമാണ് ലളിത് കുമാര്‍ പറഞ്ഞത്. ലിയോ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. സിനിമയില്‍ പ്രേക്ഷകര്‍ അര്‍പ്പിച്ച പ്രതീക്ഷ തെറ്റില്ലെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ലിയോ.
 
സിനിമയില്‍ രണ്ടു പാട്ടുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സിനിമയുടെ ആദ്യ റിവ്യൂ അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍ എല്ലാവരും.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കുഞ്ഞിന്റെ അമ്മ, പ്രായത്തെ തോല്‍പ്പിക്കുന്ന അഴക്, ഇന്ന് പിറന്നാള്‍, നടിക്ക് എത്ര വയസ്സായി?