ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന വിജയ് ചിത്രങ്ങളില്‍ ഒന്നാണ് ലിയോ.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുന്ന ചിത്രം എന്നതിനാലാണ് ഇത്രയും വലിയ കാത്തിരിപ്പ്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
60 കോടിയോളം രൂപയ്ക്കാണ് സിനിമയുടെ വിദേശ വിതരണ അവകാശം വിറ്റുപോയത്.ഫാര്‍സ് ഫിലിം ആണ് അവകാശം സ്വന്തമാക്കിയത്. തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്. പൊന്നിയിന്‍ സെല്‍വന്‍-60 കോടി, വിക്രം- 52 കോടി എന്നിങ്ങനെയാണ് കണക്കുകള്‍