Publish Date: Thu, 26 Aug 2021 (21:17 IST)
Updated Date: Thu, 26 Aug 2021 (21:27 IST)
ഫോട്ടോഷൂട്ടിനിടെ ജർമൻ മോഡലിന് നേരെ പുള്ളിപുലിയുടെ ആക്രമണം. ജർമൻ മോഡലായ ജെസീക്ക ലെയ്‌ഡോൾഫിനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.
ബിർജിറ്റ് സ്റ്റാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങൾ ആരാണ് പകർത്തിയതെന്നോ ആർക്ക് വേണ്ടിയാണ് പകർത്തിയതെന്നോ ഉള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ജസീക്ക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.
ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് മൃഗങ്ങളെ പരസ്യചിത്രങ്ങൾക്കായി നൽകാറുണ്ട്. എന്നാൽ ഈ മൃഗങ്ങൾ ആരെയും ആക്രമിച്ചതായി റിപ്പോർട്ടില്ല.