മോഡലുകളെയും സിനിമാമോഹികളെയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയ കേസിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. സിനിമയിലും മോഡലിംങ് രംഗത്തും അവസരം നല്‍കാമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു യുവതീയുവാക്കളെ അശ്ലീലവീഡിയോകളിൽ അഭിനയിപ്പിച്ചിരുന്നത്.
പോൺ റാക്കറ്റിൽ കുടുങ്ങിയ രണ്ട് യുവതികളാണ് പരാതിക്കാർ. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്‌നവീഡിയോയില്‍ അഭിനയിക്കാൻ നിബന്ധിച്ചുവെന്നാണ് പരാതിയിലുള്ളത്. നടിയുടെ സുഹൃത്ത് മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് ഇരുവരും പിടിയിലായത്.