Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യാം, ഓരോരുത്തരുടെയും കാല് പിടിക്കാം, നിലവിളിച്ച് കരഞ്ഞ് ജാസ്മിന്‍

Bigg Boss Bigg Boss Malayalam Season 6 Bigg Boss Malayalam Bigg Boss Season 6 Mohanlal

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (09:07 IST)
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാരികമായ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കാണാനായി.ജാസ്മിന്‍ ജാഫറും ഗബ്രിയും തമ്മിലുള്ള അടുപ്പത്തില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കം. ജാസ്മിന്റെ പിതാവ് കഴിഞ്ഞദിവസം വിളിച്ച് സംസാരിച്ചിരുന്നു. പുറത്തു നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയ ജാസ്മിന്‍ ആദ്യം ശാന്തമായാണ് കാണാനായത്.ഗബ്രിയുമായുളള ബന്ധത്തെ പുറംലോകം നെഗറ്റീവായാണ് കാണുന്നതെന്ന് മനസ്സിലാക്കിയ ജാസ്മിന്‍ വിഷമത്തിനായി. ഒപ്പം പിതാവിന് ഇപ്പോള്‍ അസുഖം കൂടാന്‍ കാരണവും ഇതാണെന്ന് ജാസ്മിന്‍ വിചാരിക്കുന്നു. വെള്ളിയാഴ്ചയാണ് ജാസ്മിന്റെ പിതാവിന്റെ ഓപ്പറേഷന്‍.
 
കണ്‍ഫെഷന്‍ റൂമില്‍ നിന്നും തിരിച്ചെത്തിയ ജാസ്മിന്‍ ആരോടും സംസാരിക്കാന്‍ താല്പര്യം കാണിച്ചില്ല. അപ്പോഴേക്കും ബിഗ് ബോസ് ടാസ്‌ക് നല്‍കി. അത്രയ്ക്ക് ആക്ടീവ് അല്ലാത്ത പവര്‍ ടീമിനെ ട്രോളനായിരുന്നു ടാസ്‌ക്. ഈ ടാസ്‌കില്‍ സിജോയും ടീമും വിജയിച്ചു. എന്നാല്‍ ടാസ്‌ക് കഴിഞ്ഞ ഉടന്‍ പൊട്ടിക്കരഞ്ഞ ജാസ്മിനെയാണ് പ്രേക്ഷകര്‍ കണ്ടത്. 
 
വലിയ ശബ്ദത്തില്‍ നിലവിളിച്ചായിരുന്നു ജാസ്മിന്‍ കരഞ്ഞത്. സഹ മത്സരാര്‍ത്ഥികള്‍ ഓടിയെത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
 
'എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ഞാന്‍ കാലുപിടിക്കാം. വേണമെങ്കില്‍ ഞാന്‍ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയും ആക്കി. ഞാന്‍ കമ്മിറ്റഡ് ആണ് ഗയ്‌സ്. ഞാനത് ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. ഞാന്‍ ആരടുത്തും ഒന്നിനും വരില്ല',-എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
ഇതെല്ലാം നടക്കുമ്പോള്‍ ഒരു ഭാഗത്ത് സൈലന്റ് ആയി ഇരിക്കുകയായിരുന്നു ഗബ്രി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ആയിരുന്നു പിതാവിന്റെ കാര്യം പറയാന്‍ ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചത്. തിരിച്ചു വന്നശേഷം താന്‍ വീണുപോയെന്നും ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുന്നുവെന്നുമെല്ലാം ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actress Shobana: പ്രായം 54, ഇപ്പോഴും അവിവാഹിത; ഒറ്റയ്ക്കുള്ള ജീവിതം മടുത്തപ്പോള്‍ മകളെ ദത്തെടുത്തു; മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജീവിതം