Webdunia - Bharat's app for daily news and videos

Install App

Malaikottai Vaaliban: മമ്മൂക്കയ്ക്ക് കുറച്ച് നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടി വന്നു, ലാലേട്ടന് അത്ര പോലും വേണ്ടിവന്നില്ല; ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍

മമ്മൂട്ടിയെ നായകനാക്കി ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ അവസാന ചിത്രം

രേണുക വേണു
വെള്ളി, 19 ജനുവരി 2024 (09:44 IST)
Mohanlal, Lijo Jose Pellissery, Mammootty

Malaikottai Vaaliban: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' ജനുവരി 25 ന് തിയറ്ററുകളിലെത്തുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ പോസ്റ്ററുകളില്‍ ലിജോ പറയുന്നതു പോലെ മോഹന്‍ലാലിന്റെ പുതിയൊരു അവതാരമാകുമോ വാലിബന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ലിജോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
മമ്മൂട്ടിയെ നായകനാക്കി ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ അവസാന ചിത്രം. അതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രം വാലിബന്റെ വര്‍ക്കുകള്‍ തുടങ്ങിയത്. മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് ലിജോയുടെ രസകരമായ വാക്കുകള്‍. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിക്ക് അധികം നിര്‍ദേശങ്ങള്‍ നല്‍കാതിരിക്കാനാണ് താന്‍ ശ്രദ്ധിച്ചതെന്ന് ലിജോ പറഞ്ഞിരുന്നു. മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിലേക്ക് എത്തുമ്പോള്‍ അങ്ങനെ തന്നെയായിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ലിജോയോട് ചോദിച്ചത്. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ നിന്ന് ചെറിയൊരു വ്യത്യാസം ഇവിടെയുണ്ടെന്നും മോഹന്‍ലാലിനു യാതൊരു നിര്‍ദേശവും കൊടുക്കേണ്ട ആവശ്യം വന്നില്ലെന്നും ലിജോ ചിരിച്ചുകൊണ്ട് പറഞ്ഞു.
 
മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments