Malaikottai Vaaliban Trailer: 'ഇതൊരു മലയാള സിനിമയുടെ ഫ്രെയിമുകള്‍ തന്നെയാണോ' ഞെട്ടിച്ച് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍
രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമാണ് ട്രെയ്‌ലറിനുള്ളത്
Malaikottali Vaaliban - Mohanlal
Malaikottai Vaaliban Trailer: മലൈക്കോട്ടൈ വാലിബന്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഞെട്ടിക്കുന്ന ഫ്രെയിമുകളാണ് ട്രെയ്‌ലറിന്റെ ശ്രദ്ധാകേന്ദ്രം. ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഓരോ ഫ്രെയിമുകളും. ട്രെയ്‌ലറില്‍ മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയും കാണിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ഡയലോഗുകളൊന്നും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമാണ് ട്രെയ്‌ലറിനുള്ളത്. ഹരീഷ് പേരടി വാലിബനെ കുറിച്ച് പറയുന്ന ഡയലോഗ് ഇതിനോടകം വൈറലായിട്ടുണ്ട്. മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ.
ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍. ജനുവരി 25 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.