അമ്മമാരോടുള്ള സ്‌നേഹം ആണ്‍കുട്ടികള്‍ക്ക് ഇത്തിരി കൂടുതലായിരിക്കും, അങ്ങനെ തന്നെയാണ് നവ്യ നായരുടെ മകന്‍ സായ് കൃഷ്ണയ്ക്കും. എല്ലാം തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് സായിന് നവ്യ. വേനല്‍ അവധിക്കാലത്ത് അമ്മയ്‌ക്കൊപ്പം ഒരു ട്രിപ്പ് അടിക്കാന്‍ അവന്‍ പ്ലാനിട്ടു. നവ്യയുടെ സമ്മതം ലഭിച്ചതോടെ വെക്കേഷന്‍ മോഡ് ഓണ്‍ ആയി.
നാട്ടില്‍ ഉഷ്ണ കാലമായതിനാല്‍ അതില്‍ നിന്നും രക്ഷ കിട്ടുന്ന ഒരു സ്ഥലം തന്നെ ആവട്ടെ എന്ന് നവ്യ നായരും തീരുമാനിച്ചു. അങ്ങനെ മകനൊപ്പം ബാലിയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് നവ്യ നായര്‍.
തങ്ങളുടെ യാത്ര വിശേഷങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ആരാധകരുമായി നവ്യ മറന്നില്ല. ചിത്രങ്ങളുമായി നടി ഇന്‍സ്റ്റഗ്രാമില്‍ എത്തി.
30 കളുടെ പാതി പിന്നിട്ട അമ്മയാണ് നവ്യാനായര്‍. എന്നാല്‍ മകനൊപ്പം കാണുമ്പോള്‍ ചേച്ചിയും അനിയനും പോലെ എന്നാണ് ആരാധകരുടെ കമന്റ്.
മകന്‍ ഒപ്പം ന്യൂജന്‍ വേഷമാണ് ബാലി യാത്രയ്ക്കായി നവ്യ തെരഞ്ഞെടുത്തത്.വിമാനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും നടി പങ്കുവെച്ചു.
നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയില്‍ സായ് കൃഷ്ണ നൃത്തം ചെയ്യുന്ന വീഡിയോ നവ്യ നേരത്തെ പങ്കുവെച്ചിരുന്നു. സ്‌കൂള്‍ പഠനത്തിനും സായ് മിടുക്കനാണ്. പാഠ്യേതര പ്രവര്‍ത്തികളിലും അവന്‍ മിടുക്കനാണ്. ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയ മകന്റെ വിശേഷങ്ങള്‍ നവ്യ നായര്‍ പങ്കുവെച്ചിരുന്നു.