Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത്തവണ വന്നപ്പോൾ എന്താ പർദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ'; ലിസ്റ്റിൻ സ്റ്റീഫൻ

രണ്ടാമത് വന്നപ്പോഴെന്താ പർ​ദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് ചോദിച്ചു.

Listin Stephen

നിഹാരിക കെ.എസ്

, ശനി, 9 ഓഗസ്റ്റ് 2025 (17:28 IST)
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്രയുടേത് വെറും ഷോ ആണെന്നും സ്ത്രീ ആണെന്നുള്ള പരിഗണന നൽകിയാണ് തങ്ങളാരും സാന്ദ്രയ്‌ക്കെതിരെ ഒന്നും പ്രതികരിക്കാത്തതെന്ന് ലിസ്റ്റിൻ പറഞ്ഞു. ആദ്യം അസോസിയേഷനിലേക്ക് പർദ്ദ ധരിച്ചെത്തി. രണ്ടാമത് വന്നപ്പോഴെന്താ പർ​ദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് ചോദിച്ചു.
 
"നമ്മളാരും പ്രതികരിക്കാത്തത് എന്താണ്, സ്ത്രീ ആണെന്നുള്ള പരി​ഗണനയുള്ളതു കൊണ്ടാണ്. അല്ലാതെ ഞങ്ങൾക്കാർക്കും സംസാരിക്കാനുള്ള കഴിവ് ഇല്ലാത്തതു കൊണ്ടിട്ടല്ല സംസാരിക്കാത്തത്. സ്ത്രീ ആണ് ഒന്നും പറയണ്ടാ, പ്രതികരിക്കാൻ പാടില്ല എന്നൊക്കെ എന്റെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പറയുന്നു.
 
ഇത് കേട്ട് കേട്ട് മടുത്തു. പക്ഷേ എന്താണെന്ന് വച്ചാൽ, ഇത് നുണയാണ്. ഒന്നല്ല രണ്ടല്ല മൂന്നല്ല, പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണെന്ന് തെളിയിക്കേണ്ടത് എന്റെയും കൂടി വ്യക്തിപരമായ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ഞാൻ തെളിയിക്കും. മമ്മൂക്കയുടെ പേര് പറയണ്ട കാര്യമൊന്നുമില്ല. മമ്മൂക്ക പറഞ്ഞോ ഇല്ലയോ എന്നൊക്കെയുള്ള കാര്യം സെക്കണ്ടറി.
 
ഒരു കാര്യം വരുമ്പോൾ, ആൾക്കാർ എന്തെങ്കിലുമൊക്കെ പറയും. ചിലപ്പോൾ അങ്ങനെ ചെയ്യാൻ മേലെ, ഇങ്ങനെ ചെയ്യാൻ പാടില്ലേ എന്നൊക്കെ ഇത് സ്വാഭാവികമാണ്. ഞാനൊരു നോർമൽ മനുഷ്യനാണ്. ഞാനൊക്കെ അങ്ങനെ വിചാരിക്കും. ഞങ്ങളാരുമല്ല മത്സരിക്കരുത് എന്ന് പറഞ്ഞത്. ബൈ ലോ ആണ് മത്സരിക്കരുത് എന്ന് പറഞ്ഞത്. ഞങ്ങളാണ് തീരുമാനിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് പ്രസിഡന്റും സെക്രട്ടറിയും മാത്രം മതിയാരുന്നല്ലോ.
 
ഒരു റിട്ടേണിങ് ഓഫീസറുടെ പ്രെസൻസിന്റെ ആവശ്യമേ ഇല്ലായിരുന്നല്ലോ. ഫ്രൈഡേ ഫിലിംസിനെ സംബന്ധിച്ച് പാട്ണർഷിപ്പാണ്. അതിനകത്ത് രണ്ട് പേരാണ് പ്രൊഡ്യൂസേഴ്സ്. വിജയ് ബാബുവും സാന്ദ്ര തോമസും. അങ്ങനെയാണെങ്കിൽ 2016 മുതൽ 2024 വരെ തെരഞ്ഞെടുപ്പ് നടന്നിട്ട് സാന്ദ്ര എന്താണ് വോട്ട് ചെയ്യാത്തത്. അപ്പോഴൊന്നും ചെയ്യാത്ത വോട്ടിങിന്റെ കാര്യം ഇപ്പോഴെന്തിനാണ് പറയുന്നത്.
 
അപ്പോൾ സാന്ദ്ര തോമസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് അല്ല വേണ്ടത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. സാന്ദ്രയ്ക്ക് അറിയാമായിരുന്നല്ലോ മത്സരിക്കാൻ പറ്റത്തില്ല എന്ന വിവരം. റിട്ടേണിങ് ഓഫിസറുടെ അടുത്ത് പോയതാണ്. റിട്ടേണിങ് ഓഫിസർ പറഞ്ഞതാണ്. മത്സരിക്കാൻ പറ്റില്ല, കാരണമിതാണെന്ന്.
 
പിന്നെ ഇതൊരു ഷോ ആണ് കാണിച്ചത്. ഇവിടെ ബാക്കിയുള്ളവരെല്ലാം പർദ്ദ ധരിച്ചിട്ടാണോ വന്നത്. അത് കഴിഞ്ഞ് വന്നപ്പോൾ പുള്ളിക്കാരി പർദ്ദ ധരിച്ചില്ലല്ലോ. പർദ്ദ എന്താ വാങ്ങിക്കാൻ കിട്ടിയില്ലേ. എന്താണ് പറ്റിയത്. സാന്ദ്ര തോമസ് എക്സിക്യൂട്ടീവിൽ മത്സരിക്കുന്നുണ്ട്. അവരുടെ പിതാവ് മത്സരിക്കുന്നുണ്ട്. പിന്നെ അവരുടെ ഒരു ബന്ധു മത്സരിക്കുന്നുണ്ടെന്ന് തോന്നുന്നു.
 
പത്രിക പിൻവലിച്ചോ എന്ന കാര്യം അറിയത്തില്ല. പക്ഷേ ഇവർ രണ്ടു പേരും മത്സരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവർക്ക് മത്സരിക്കാൻ പറ്റുന്നത്. ഇവർക്ക് മത്സരിക്കാൻ പറ്റും. പക്ഷേ പ്രസിഡന്റോ സെക്രട്ടറിയോ ട്രഷറർ സ്ഥാനത്തേക്കോ മത്സരിക്കണമെങ്കിൽ മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് വേണം. ഇനി കോടതി മത്സരിക്കാൻ പറയുകയാണെങ്കിൽ മത്സരിക്കാം. ഞങ്ങൾ അപ്പീല് പോകാനൊന്നും പോകുന്നില്ല".- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sandra Thomas: മമ്മൂട്ടിയെ ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നു കയറിയതാണ്; വീണ്ടും സാന്ദ്ര തോമസ്