Lokah Box Office Collection: ഏവനും തൊട മുടിയാത് ! തിരുവോണ ദിനത്തില്‍ 10 കോടിയോ?

ഉത്രാട ദിനമായ ഇന്നലെ (വ്യാഴം) ഇന്ത്യ നെറ്റ് കളക്ഷന്‍ 8.35 കോടിയാണ്

രേണുക വേണു
വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (18:43 IST)
Lokah Box Office Collection: തിരുവോണ ദിനത്തിലും ഡിമാന്‍ഡ് 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'ക്ക് തന്നെ. ഇന്ന് പകുതി ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ അഞ്ച് കോടിക്കടുത്തെത്തി. ഇന്നത്തെ മുഴുവന്‍ കളക്ഷന്‍ പത്ത് കോടിക്ക് അടുത്തെത്തുമെന്നാണ് ബോക്‌സ്ഓഫീസ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 
 
ഉത്രാട ദിനമായ ഇന്നലെ (വ്യാഴം) ഇന്ത്യ നെറ്റ് കളക്ഷന്‍ 8.35 കോടിയാണ്. ഇതില്‍ തെലുങ്കില്‍ നിന്ന് മാത്രം ഒരു കോടിക്ക് മുകളില്‍ കളക്ട് ചെയ്തു. ഇന്ന് തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ഓരോ കോടി വീതം ഉറപ്പ്. മലയാളം പതിപ്പിനു മാത്രം ഇന്ന് ഏഴ് കോടിക്കു മുകളില്‍ ലഭിച്ചേക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യ നെറ്റ് കളക്ഷന്‍ ഒന്‍പതിനും പത്ത് കോടിക്കും ഇടയിലെത്തും. 
 
ഒന്‍പതാം ദിനത്തിലേക്ക് എത്തുമ്പോള്‍ ഇതുവരെ ഇന്ത്യ നെറ്റ് കളക്ഷന്‍ 59.61 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 120 കോടി കടന്നു. 200 കോടിയെന്ന സ്വപ്‌ന നേട്ടത്തിലേക്ക് ലോകഃ എത്തുമെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ ഉണ്ടായിരുന്ന ലോകഃ ഇന്നുമുതല്‍ 503 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ബോക്‌സ്ഓഫീസില്‍ ചിത്രം കത്തിക്കയറുകയാണ്. ഉടന്‍ തന്നെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments