Lokah Crosses 100 Cr Milestone: നൂറ് കോടി തൊട്ട് ലോകഃ
റിലീസ് ദിനത്തില്‍ 2.70 കോടിയായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍
Lokah in 100 Cr Club: കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' 100 കോടി ക്ലബില്‍. റിലീസ് ചെയ്തു ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഒരു നായിക പ്രാധാന്യമുള്ള ചിത്രം 100 കോടി ക്ലബില്‍ കയറുന്നത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ്.
റിലീസ് ദിനത്തില്‍ 2.70 കോടിയായിരുന്നു ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഇത് ആറാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ പ്രവൃത്തിദിനം ആയിട്ടുകൂടി 7.65 കോടിയിലേക്ക് എത്തി. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടി കളക്ട് ചെയ്യാനും ലോകഃയ്ക്കു സാധിച്ചു. ഏഴ് ദിവസം കൊണ്ട് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 45 കോടി കടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബോക്സ്ഓഫീസില്‍ ലോകഃയ്ക്കു എതിരാളികള്‍ ഇല്ല എന്നതാണ് വാസ്തവം. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ഓണം അവധി ദിനങ്ങളില്‍ ലോകഃയ്ക്കു തന്നെയാണ് ഡിമാന്‍ഡ്. ബുക്ക് മൈ ഷോയിലും ലോകഃ ആധിപത്യം തുടരുകയാണ്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 6.05 കോടിയും ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 5.55 കോടിയും കര്‍ണാടകയില്‍ നിന്ന് 5.03 കോടിയുമാണ് ലോകഃ കളക്ട് ചെയ്തിരിക്കുന്നത്.