Lokah Chapter 1 Chandra OTT Release Date & Platform: 300 കോടിയും കടന്ന് കുതിക്കുന്ന ലോക, ഒ.ടി.ടി റിലീസ് എന്ന്? എവിടെ കാണാം?
സിനിമയുടെ ഒ.ടി.ടി റിലീസ് സംബന്ധിച്ച ചില വിവരം പുറത്തുവരുന്നു.
ബോക്സ് ഓഫീസ് റെക്കോർഡുകളിൽ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച നീലിയും കൂട്ടരും എന്ന് ഒ.ടി.ടിയിലേക്കെത്തുമെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇപ്പോഴിതാ, സിനിമയുടെ ഒ.ടി.ടി റിലീസ് സംബന്ധിച്ച ചില വിവരം പുറത്തുവരുന്നു.
ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും സോണി ലിവും തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം മത്സരിച്ചിരുന്നുവെങ്കിലും ഒ.ടി.ടി റൈറ്റ്സ് സീന്തമാക്കിയത് നെറ്ഫ്ലിക്സ് ആണ്. നെറ്റ്ഫ്ളിക്സ് വൻ തുകയ്ക്ക് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 23ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം, ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ ലോകയുടെ ഒടിടി റീലീസിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് പുറത്ത് വിട്ടിട്ടില്ല. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു അമ്പരപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.