പ്രേമലു എന്ന സിനിമയ്ക്ക് ശേഷം മമിത ബൈജുവിന് തമിഴിൽ നിന്നും നിരവധി ഓഫറുകളാണ് ലഭിച്ചത്. വിജയ്‌യുടെ ജനനായകൻ എന്ന ചിത്രത്തിൽ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്യൂഡ് എന്ന ചിത്രത്തിലും മമിത ആണ് നായിക.
പുതിയ ചിത്രത്തിൽ നടിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിയ്ക്കുന്നത്. സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം ഡ്യൂഡ് എന്ന ചിത്രത്തിന് മമിത ബൈജു വാങ്ങിയത് 15 കോടി രൂപയാണത്രെ!
കഴിഞ്ഞ ദിവസമാണ് മമിത ബൈജു നായികയായി എത്തുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ വന്നതിന് പിന്നാലെ ചിത്രത്തിലെ നായിക നടിയ്ക്ക് ലഭിക്കുന്ന പ്രതിഫലം ചർച്ചയാവുന്നു.
എന്നാൽ, 15 കോടിയെന്നത് വെറും അഭ്യൂഹക്കണക്ക് ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് വേണ്ടി നടി 1.5 കോടിയാണ് പ്രതിഫലം വാങ്ങിയതെന്നാണ് വിശ്വസനീയമായ കണക്ക് സൂചിപ്പിക്കുന്നത്. ഒന്നരക്കോടി എന്നതാണ് 15 കോടിയായി മാറിയതെന്നത് അത്ഭുതം.