Lokah Chapter One: ഓണം കല്യാണി തൂക്കി; 'ലോക'യെ പ്രശംസിച്ച് സാമന്തയും കൽക്കി സംവിധായകനും

ഈ വർഷത്തെ ഓണം കല്യാണിയും കൂട്ടരും തൂക്കി.

നിഹാരിക കെ.എസ്
ശനി, 30 ഓഗസ്റ്റ് 2025 (11:10 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര'യ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ ഓണം കല്യാണിയും കൂട്ടരും തൂക്കി.
 
ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൽക്കി സംവിധായകനും സാമന്തയും. ലോകയെ കുറിച്ചുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ടാണ് സാമന്ത ചിത്രത്തെ പ്രശംസിച്ചത്. 
 
ലോക കാണാനെത്തിയിരിക്കുകയാണ് കൽക്കി സംവിധായകൻ നാ​ഗ് അശ്വിൻ. ഗംഭീര സിനിമയാണെന്നും ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുമാണ് നാഗ് അശ്വിൻ സിനിമ കാണുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
 
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമാണ് ലോക. മലയാളത്തിന്റെ മാർവൽ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം നവംബറില്‍; നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

മകനെ സഹോദരിയെ ഏൽപ്പിച്ചു, മഞ്ചേശ്വരത്ത് അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

അടുത്ത ലേഖനം
Show comments