Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah Collection: അസാധ്യമെന്ന് തോന്നിയതും കല്യാണി നേടി; കേരള ബോക്സ് ഓഫീസിൽ നൂറ് കോടി പിന്നിട്ട് 'ലോക'

30 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ഇതിനോടകം ഇൻഡസ്ട്രി ഹിറ്റായി മാറി കഴിഞ്ഞു.

Lokah Day 6 Box Office, Lokah vs Hridayapoorvam, Lokah Day 5 Box Office Collection, Lokah Hridayapoorvam Box Office, Lokah vs Hridayapoorvam Box Office Day 6, Lokah Hridayapoorvam Collection, Lokah and Hridayapoorvvam First Day Collection Report, Lok

നിഹാരിക കെ.എസ്

, തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (10:59 IST)
മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ലോക. വേൾഡ് വൈഡ് കളക്ഷൻ എടുത്താൽ ലോകയാണ് ഒന്നാമത്. 24 ദിവസങ്ങൾ കൊണ്ടാണ് 'എമ്പുരാന്റെ' കളക്ഷൻ റെക്കോർഡ് പിന്നിട്ടത്. 30 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ഇതിനോടകം ഇൻഡസ്ട്രി ഹിറ്റായി മാറി കഴിഞ്ഞു. 
 
ഇപ്പോഴിതാ കേരള ബോക്സ്ഓഫീസിലും ചിത്രം നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. മോഹൻലാൽ ചിത്രമായ തുടരും ആണ് ഇനി ലോകയ്ക്ക് മുന്നിലുള്ളത്. 118 കോടിയാണ് തുടരും കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി സ്വന്തമാക്കിയത്. കേരളം ബോക്സ്ഓഫീസിൽ നിന്ന് 100 കോടി നേടിയ ആദ്യ സിനിമ തുടരും ആണ്. ഈ ലിസ്റ്റിൽ തുടരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതാണ്, ലോക ഇപ്പോൾ തകർത്തിരിക്കുന്നത്. 
 
ആഗോള കളക്ഷനായി 260 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തിയിരിക്കുന്നത്.
 
അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
 
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ-തരുൺ മൂർത്തി കോംബോ വീണ്ടും? സംവിധായകൻ പറയുന്നു