Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah Box Office Collection: ലോക ഇൻഡസ്ട്രി ഹിറ്റടിക്കും, ഉറപ്പ്! എമ്പുരാനെ മറികടക്കാൻ വേണ്ടത് എത്ര?

നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക ഉള്ളത്.

Kalyani Priyadarshan

നിഹാരിക കെ.എസ്

, ശനി, 20 സെപ്‌റ്റംബര്‍ 2025 (12:43 IST)
മലയാള സിനിമയിലെ ഇതുവരെയുള്ള റെക്കോർഡുകളെല്ലാം തകർത്താണ് കല്യാണിയുടെ സൂപ്പർഹീറോ സിനിമ ലോക മുന്നേറുന്നത്. റിലീസ് ചെയ്ത് 23 ദിവസം പിന്നിടുമ്പോഴും പല തിയേറ്ററുകളിലും സിനിമ നിറഞ്ഞസദസിൽ പ്രദർശിപ്പിക്കുന്നു. 250 കോടിയും കടന്ന് പുതിയ റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ലോക. 
 
നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക ഉള്ളത്. ഒന്നാം സ്ഥാനം, മോഹൻലാലിന്റെ എമ്പുരാൻ ആണ്. ആഗോള തലത്തിൽ എമ്പുരാന്റെ കളക്ഷൻ 268 കോടിയാണ്. എമ്പുരാന്റെ ഈ റെക്കോർഡ് മറികടക്കാൻ ലോകയ്ക്ക് ഇനി 6 കോടി മാത്രം മതി. 262 കോടിയാണ് ലോക ഇതുവരെ നേടിയിരിക്കുന്നത്. 
 
ലോക മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല. പൂജാ ഹോളിഡേയ്‌സ് കണക്കിലെടുത്ത് കൂളായി ചിത്രം ഈ നേട്ടത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തെങ്ങും ചിത്രം ഒടിടി റീലീസ് ചെയ്യാത്തതും സിനിമയ്ക്ക് ഗുണം ചെയുന്നുണ്ട്. 
 
241 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. മോഹൻലാലയന്റെ തന്നെ തുടരും ആണ് നാലാം സ്ഥാനത്തുള്ളത്. 237 കോടിയാണ് തുടരുമിന്റെ ആകെ കളക്ഷൻ. എന്നാൽ, തുടരും ആണ് കേരള ബോക്സ്ഓഫീസിൽ ഇപ്പോഴും ഒന്നാമത്.  
 
കേരളത്തിൽ ലോകയ്ക്ക് ഇനി പിന്നിലാക്കാൻ ഉള്ളത് തുടരും സിനിമയെയാണ്. 118 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ. 96 കോടിയാണ് ലോക ഇതുവരെ കേരളത്തിൽ നിന്ന് നേടിയത്. അടുത്ത് തന്നെ 100 കോടി കേരളത്തിൽ നിന്ന് മാത്രമായി ലോക സ്വന്തമാകും. എന്നാൽ, തുടരുമിനെ തോൽപ്പിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് സൂചന. 12 കോടി കൂടി ലഭിച്ചാൽ മാത്രമേ കേരളം ബോക്സ് ഓഫീസിൽ ലോകയ്ക്ക് തുടരുമിനെ തകർക്കാൻ കഴിയൂ. ഇത് സാധ്യമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
 
'ലോക'യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെൻ, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhyan Sreenivasan: അഭിനയത്തിൽ നിന്നും ഇടവേള എടുക്കാൻ ധ്യാന ശ്രീനിവാസൻ