Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah - Chapter 1 Chandra Social Media Response: മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സീരിസ്; ദുല്‍ഖറിന്റെ 'ലോകഃ' ഞെട്ടിച്ചോ?

കല്യാണി പ്രിയദര്‍ശനും നസ്ലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്

Lokah Review, Lokah Release, Lokah Movie Response, Lokah Chapter 1 Chandra, Lokah Review in Malayalam, Lokah Social Media Response, ലോക റിവ്യു, ലോക സോഷ്യല്‍ മീഡിയ റിവ്യു, ലോക പ്രതികരണങ്ങള്‍, ലോക ഫാന്‍സ് ഷോ

രേണുക വേണു

Kochi , വ്യാഴം, 28 ഓഗസ്റ്റ് 2025 (08:21 IST)
Lokah - Chapter 1 Chandra

Lokah - Chapter 1 Chandra Social Media Review: ഓണം റിലീസ് ആയി ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' തിയറ്ററുകളില്‍. രാവിലെ 9.30 നാണ് ആദ്യ ഷോ. ഉച്ചയ്ക്കു 12 മണിയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ അറിയാം. തിയറ്ററില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണം, സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളും വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്കിലൂടെ അറിയാവുന്നതാണ്. 
 
കല്യാണി പ്രിയദര്‍ശനും നസ്ലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്. 'ലോകഃ' സൂപ്പര്‍ഹീറോ യൂണിവേഴ്സ് സീരിസിലെ ആദ്യ ചിത്രമാണ് 'ചാപ്റ്റര്‍ 1 - ചന്ദ്ര'. ഈ സീരിസില്‍ നാല് ചിത്രങ്ങളാണ് ഉള്ളത്. ടൊവിനോ തോമസും നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതോടൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ ഉണ്ടെന്നാണ് വിവരം. 
 
ചിത്രത്തിന്റെ അവസാനം ഒരു സര്‍പ്രൈസ് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചന. പോസ്റ്റ് ക്രെഡിറ്റ് കഴിഞ്ഞാലും തിയറ്റര്‍ വിടരുതെന്നാണ് ചിത്രത്തില്‍ അഭിനയിച്ച ചന്തു സലിം പറയുന്നത്. അതായത് 'ലോകഃ - ചാപ്റ്റര്‍ 1, ചന്ദ്ര'യില്‍ രണ്ടാം ഭാഗത്തേക്കുള്ള സൂചനയുണ്ടെന്നാണ് വ്യക്തമാകുന്നത്. സിനിമ കഴിഞ്ഞ ശേഷമുള്ള റോളിങ് ക്രെഡിറ്റ്‌സ് അവസാനിക്കുന്നതുവരെ തിയറ്ററില്‍ തുടരണമെന്ന് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനും അറിയിച്ചിട്ടുണ്ട്. 
 
ഡൊമിനിക് അരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചന. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്ക തിരിച്ചുവരുന്നെന്ന് കേട്ടപ്പോള്‍ ദിലീപേട്ടന്റെ അടുത്തായിരുന്നു, പല പുതിയ സിനിമകളും അണിയറയിലുണ്ട്: അജയ് വാസുദേവ്