Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഒരു വെറൈറ്റിയാകാം, മാത്യു തോമസിന്റെ നായികയായി ഈച്ച, ലൗലി വരുന്നു

Lovely Movie

അഭിറാം മനോഹർ

, ബുധന്‍, 15 ജനുവരി 2025 (10:12 IST)
Lovely Movie
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ലൗലി ഏപ്രില്‍ നാലിന് റിലീസിന് ഒരുങ്ങുന്നു. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന സിനിമയെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മാത്യു തോമസ് നായകനാകുമ്പോള്‍ ഈച്ചയാണ് സിനിമയില്‍ നായികയായെത്തുന്നത്. 
 
സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നില്‍ ഒരു കുഞ്ഞ് മനുഷ്യന്‍ നില്‍ക്കുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. സെമി ഫാന്റസി ജോണറിലെത്തുന്ന സിനിമ നിര്‍മിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും നേനി എന്റര്‍ടൈന്മെന്‍്‌മെന്‍്‌സിന്റെയും ബാനറില്‍ ശരണ്യ സി നായരും ഡോ അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാര്‍ക്കോ ഒടിടിയില്‍ വിജയിക്കില്ലെന്ന് ഉണ്ണി മുകുന്ദന്‍