സംവിധായകന്‍ എം എ നിഷാദ് സിനിമ തിരക്കുകളിലാണ്. അദ്ദേഹത്തിന്റെ പത്താമത്തെ ചിത്രമായ അയ്യര് കണ്ട ദുബായ് ഒരുങ്ങുകയാണ്.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രക്ക് സമാപനമായത് കഴിഞ്ഞ ദിവസമായിരുന്നു. 136 ദിവസം കൊണ്ട് 480 കിലോമീറ്റര്‍ ഓളം കാല്‍നടയായി സഞ്ചരിച്ച രാഹുല്‍ ഗാന്ധിക്ക് പ്രശംസയുമായി സംവിധായകന്‍ എം എ നിഷാദ്.
നിഷാദിന്റെ വാക്കുകളിലേക്ക്
രാഷ്ട്രീയപരമായ വിയോജിപ്പുകളുണ്ട്..എങ്കിലും നാലായിരത്തോളം കിലോമീറ്റര്‍ നടന്ന് നീങ്ങിയത്,അഭിനന്ദനീയം തന്നെ.വെറുപ്പിന്റ്‌റെ രാഷ്ട്രീയത്തിനെതിരെനടത്തിയ യാത്രയില്‍,പക്ഷെ പലയിടത്തും
പ്രധാന ഫോക്കസ് കൈവിട്ടോ എന്ന,സംശയം നില നില്‍ക്കെ തന്നെ,നടന്ന്
നീങ്ങിയ വഴികള്‍ക്ക്,ഭാരതത്തിനെ അറിയാന്‍,ശ്രമിച്ച ഉദ്യമത്തിന് അഭിവാദ്യങ്ങള്‍ ...ക്ഷയിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിനെ തിരിച്ച് കൊണ്ട് വരാന്‍ശ്രീ രാഹുല്‍ ഗാന്ധിക്ക് കഴിയട്ടെ..
ഒന്നോര്‍ക്കുക,മുഖ്യ ശത്രു കമ്മ്യൂണിസ്റ്റ്കാരല്ല,എന്ന സത്യം...
ആ സത്യം മറച്ച് പിടിക്കാന്‍,രൂപകൂട്ടില്‍
ഇരുത്തേണ്ട,ആറാട്ട് മുണ്ടന്മാരും,യൂദാസിന്റ്‌റെ പണിയെടുക്കുന്ന,വേണു ഗായകരുടേയോ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക...
കോണ്‍ഗ്രസ്സ് നശിക്കരുത് എന്നാഗ്രഹിക്കുന്ന ഒരിടത് പക്ഷക്കാരന്റ്‌റെ
വാക്കുകളായി കണ്ടാല്‍ മതി,എല്ലാ
കോണ്‍ഗ്രസ്സ് സുഹൃത്തുക്കളും...
ലാല്‍ സലാം