Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഹൈടെക് പാട്ടെന്നാല്‍ കോപ്പിയടി; വിവാഹം കഴിച്ചത് 14 വര്‍ഷത്തെ ലിവിംഗ് ടുഗതറിന് ശേഷം’

‘ഹൈടെക് പാട്ടെന്നാല്‍ കോപ്പിയടി; വിവാഹം കഴിച്ചത് 14 വര്‍ഷത്തെ ലിവിംഗ് ടുഗതറിന് ശേഷം’
, ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (16:38 IST)
ഹൈടെക് പാട്ടെന്നാല്‍ കോപ്പിയടിയാണെന്ന് പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ''സിറ്റ്‌വേഷനുവേണ്ടി മാത്രമായി പാട്ടുണ്ടാക്കുമ്പോഴാണ് മോഷണം വേണ്ടിവരുന്നത്. അത്തരം പാട്ടുകളില്‍ മിക്കവയും മോഷണമാണ്. ഇംഗ്ലീഷ്, സ്പാനിഷ് പാട്ടുകള്‍ കേട്ട് നേരെയിങ്ങോട്ട് പകര്‍ത്തും. 'ഇന്‍സ്പയര്‍' ചെയ്തു എന്നാണ് ഇതിന് പറയുക. ഇത്തരം പാട്ടുകള്‍ക്കൊന്നും ആയുസ് കാണില്ല. ഈയിടെ ഒരു സംവിധായകന്‍ എന്നോട് പറഞ്ഞു, 'ഹൈടെക് ആയിട്ട് ഒരെണ്ണം വേണം' എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് പറ്റില്ലെന്ന്. കാരണം അതുവേണമെങ്കില്‍ ഞാനും കോപ്പിയടിക്കേണ്ടി വരും.'' സംഗീതസംവിധാനത്തിലെ കോപ്പിയടിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍. 
 
തന്റെ വിവാഹജീവിതത്തെക്കുറിച്ചും ശ്രീകുമാര്‍ അഭിമുഖത്തില്‍ പറയുന്നു. താന്‍ സ്‌നേഹിച്ച ലേഖ നിര്‍ബന്ധത്തിനും സ്‌നേഹത്തിനും വഴങ്ങി കൂടെ വരികയായിരുന്നു. വേറെയാരു വന്നാലും ജീവിതം ശരിയാകില്ല എന്നു തോന്നിയതുകൊണ്ട് കൂട്ടുവിളിച്ചതാണ്. 14 വര്‍ഷമാണ് വിവാഹത്തിനു മുമ്പ്  'ലിവിംഗ് ടുഗതര്‍' ആയി ജീവിച്ചത്. അതുകഴിഞ്ഞ് നിയമപരമായി വിവാഹം കഴിച്ചു. ലേഖ തനിക്കു സമ്മാനിച്ചത് പുതിയൊരു ജീവിതമാണെന്നും ശ്രീകുമാര്‍ പറയുന്നു.
webdunia
 
അടുത്ത പേജില്‍: സൌഹൃദത്തിലൂടെ വളര്‍ന്ന ഗായകന്‍

സൗഹൃദത്തിലൂടെ കയറി വന്ന ഗായകനാണ് താന്‍. ഇപ്പോഴും ആ സൗഹൃദങ്ങളിലൂടെയാണ് താന്‍ വളരുന്നത്. താന്‍ പാട്ടുകാരനാകണം എന്നത് തന്റെ വീട്ടുകാരേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് കൂട്ടുകാരാണ്. പ്രത്യേകിച്ച് പ്രിയദര്‍ശന്‍. അങ്ങനെയൊരു ചങ്ങാതിയെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ശ്രീകുമാര്‍ പറഞ്ഞു.
webdunia
 
കോളേജ് പഠനകാലത്താണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ നടക്കുന്ന റോസ്‌ജേ എന്ന പരിപാടി കാണാന്‍ പോയ സമയത്താണ് ലാലിനെ പരിചയപ്പെട്ടത്. ഭംഗിയുള്ള പെണ്‍പിള്ളേരെ കാണാന്‍ പറ്റുമല്ലോ എന്നതുകൊണ്ടാണ് ആ പരിപാടിക്ക് ഞങ്ങള്‍ സ്ഥിരമായി പോയിരുന്നത്. ലാല്‍ അന്ന് എംജി കോളേജിലെ ഗുസ്തി താരമാണ്.
webdunia
 
മോഹന്‍ലാലിന്റെ ശബ്ദവുമായുള്ള സാമ്യം അനുഗ്രഹമായാണ് കാണുന്നത്. 'എനിക്കുവേണ്ടി ശ്രീക്കുട്ടന്‍ പാടുമ്പോള്‍ ഭയങ്കര റിയാലിറ്റി തോന്നുന്നു' എന്ന് ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സാമ്യം കാരണം മമ്മൂട്ടിയുടെ പാട്ടുകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു. അല്ലെങ്കിലും ദാസേട്ടന്‍ പാടിയാലാണ് മമ്മൂട്ടിക്ക് കൂടുതല്‍ ചേര്‍ച്ചയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
അടുത്ത പേജില്‍: ദാസേട്ടനെ ഫോണില്‍ കിട്ടും; സന്നിധാനന്ദനെ കിട്ടില്ല!

അഭിമുഖത്തില്‍ സ്റ്റാര്‍ സിംഗര്‍ താരമായ സന്നിധാനന്ദനെതിരെയും ശ്രീകുമാര്‍ ആരോപണമുന്നയിക്കുന്നുണ്ട്‍. ദാസേട്ടനെ എപ്പോഴും ഫോണില്‍ കിട്ടും. അതേസമയം സ്റ്റാര്‍ സിങ്ങറില്‍ നിന്നു വന്ന സന്നിദാനന്ദന്‍ എന്ന ഗായകനുമായി നമുക്കൊന്നു സംസാരിക്കണമെന്ന് തോന്നിയാല്‍ മൂന്ന് മാനേജര്‍മാര്‍ കഴിഞ്ഞേ പുള്ളിയെ കിട്ടൂ. അതാണ് പഴയ പാട്ടുകാരും പുതിയ പാട്ടുകാരും തമ്മിലുള്ള വ്യത്യാസമെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തി.
webdunia
 
പുതിയ പാട്ടുകാരില്‍ മുദ്ര പതിപ്പിക്കാന്‍ സാധിച്ചത് വളരെ കുറച്ചുപേര്‍ക്കുമാത്രമാണ്. രാഹുല്‍ നമ്പ്യാര്‍, നജിം അര്‍ഷാദ് എന്നിവര്‍ മാത്രമേ തന്റെ ഓര്‍മയില്‍ വരുന്നുള്ളെന്നും മറ്റുള്ളവര്‍ പാടിപ്പോകുന്നതല്ലാതെ മറ്റുള്ളവരുടെ മനസില്‍ ആഴത്തില്‍ പതിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.
 
റിയാലിറ്റിഷോകളാണ് ഇതിന് കാരണമെന്ന വാദവും ശ്രീകുമാര്‍ തള്ളിക്കളഞ്ഞു. മുതിര്‍ന്ന ഗായകരേക്കാള്‍, വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മികച്ച അവസരമാണ് ഷോയിലെ വിജയികള്‍ക്ക് കിട്ടുന്നത്. പുതിയ ഗായകര്‍ തന്റെ അവസരം കുറച്ചിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ ഇല്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറച്ച് സമയം ഫ്രീ കിട്ടി, മൂന്ന് തിരക്കഥയെഴുതി - ഷങ്കര്‍ വീണ്ടും!