Publish Date: Mon, 13 Sep 2021 (12:46 IST)
Updated Date: Mon, 13 Sep 2021 (12:49 IST)
പ്രഭു കേന്ദ്ര കഥാപാത്രമായെത്തുന്ന 'മാഡി എന്ന മാധവന്‍' വരുന്നു. ആന്‍മെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളായി റിലീസ് ചെയ്യും.
പ്രദീപ് ദിപു ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്റ്റര്‍ അഞ്ജയ്, റിച്ച പലോട്,തലൈവാസല്‍ വിജയ്, സുല്‍ഫി സെയ്ത്, നിഴലുകള്‍ രവി, ഷവര്‍ അലി, റിയാസ് ഖാന്‍, വയ്യാപുരി, കഞ്ചാ കറുപ്പ്, മുത്തു കലൈ, അദിത് അരുണ്‍, ഭാനു പ്രകാശ്, നേഹ ഖാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അജയന്‍ വിന്‍സെന്റ്, ആകാശ വിന്‍സെന്റ് ഛായാഗ്രഹണവും വി.ടി വിജയന്‍, ഗണേഷ് ബാബു എസ്. ആര്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഔസേപ്പച്ചന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.