Select Your Language

Notifications

webdunia
webdunia
webdunia
webdunia

Madhav Suresh: അച്ഛൻ ബി.ജെ.പി മന്ത്രിയായത് പലർക്കും സഹിക്കുന്നില്ല: തുറന്നടിച്ച് മാധവ് സുരേഷ്

ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് മാധവ്

Madhav

നിഹാരിക കെ.എസ്

, തിങ്കള്‍, 30 ജൂണ്‍ 2025 (12:54 IST)
അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കാത്ത താരപുത്രനാണ് മാധവ് സുരേഷ്. അതുകൊണ്ട് തന്നെ മാധവിന് നേരെ നിരവധി തവണ സൈബർ ആക്രമണവും നേരിട്ടിട്ടുണ്ട്. തനിക്ക് വരുന്ന ഹേറ്റ് കമന്റുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മാധവ് സുരേഷ് സംസാരിക്കുന്നുണ്ട്. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മാധവ് താൻ സ്വന്തം ജീവിതത്തിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും വ്യക്തമാക്കി. 
 
തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും മാധവ് സുരേഷ് പറയുന്നു. അത് പലർക്കും ഈ നാട്ടിൽ സഹിക്കുന്നില്ലെന്നും താരപുത്രൻ തുറന്നടിച്ചു. മെെൽസ്റ്റോൺ മേക്കേർസിലാണ് പ്രതികരണം. താൻ സ്വന്തം നിലയിൽ വളർന്ന് വരാനാ​ഗ്രഹിക്കുന്ന ആളാണെന്നും സാമ്പത്തികമായി അച്ഛന്റെ പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മാധവ് വ്യക്തമാക്കി. 
 
'ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു. അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ‌ കൊള്ളാമായിരുന്നു എന്നാണ് അന്ന് വന്ന കമന്റ്. ഇപ്പോഴേ ക്ലാരിഫിക്കേഷൻ തരാം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഞാൻ പണിയെടുത്ത് അടയ്ക്കണം. അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ, അത് കൊണ്ട് നിനക്ക് പണിയെടുക്കണ്ടല്ലോ എന്ന് പറയുന്നവർക്കുള്ള മറുപടിയും എന്റെ കയ്യിലുണ്ട്.
 
എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നട‌ത്തനാണ്. അത് അവർ സെക്യൂർ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല. ഞാൻ എന്നെ ബിൽഡ് ചെയ്യണം', മാധവ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vijay Latest: 6 മണി കഴിഞ്ഞാൽ വിജയ് മദ്യപാനം തുടങ്ങുമെന്നത് സത്യമോ? രണ്ട് ഇഡ്‌ലിയിൽ കൂടുതൽ കഴിക്കാൻ പറ്റില്ലെന്ന് അന്തനൻ