Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മഹാരാജ' 50 കോടിക്ക് അരികില്‍, അഞ്ചാം ദിവസം വന്‍ തുക സ്വന്തമാക്കി വിജയ് സേതുപതി ചിത്രം, കളക്ഷന്‍ റിപ്പോര്‍ട്ട്

Maharaja

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (14:49 IST)
വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മഹാരാജ വന്‍ വിജയമായി മാറി.ജൂണ്‍ 14 ന് റിലീസ് ചെയ്ത സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
 റിപ്പോര്‍ട്ട് പ്രകാരം 'മഹാരാജ' 50 കോടിക്ക് അരികിലേക്ക് എത്തിക്കഴിഞ്ഞു. 5ാംദിവസം ഏകദേശം 4 കോടി രൂപ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷന്‍ 46 കോടിയാണ്. ആഭ്യന്തര കളക്ഷന്‍ 40 കോടിയോളം വരുമെന്ന് പറയപ്പെടുന്നു. തെലുങ്ക് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 
 
തമിഴ്നാട്ടില്‍ നിന്ന് 'മഹാരാജ' കൊണ്ട് 30 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ട്.വിദേശ വിപണിയില്‍ നിന്ന് 6 കോടിയിലധികം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
 
 ഇന്ന് ആറാം ദിനത്തില്‍ 50 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു, 'മഹാരാജ' വിജയ് സേതുപതിയുടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി മാറും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്‍ക്കിയില്‍ ശോഭനയും, റിലീസിന് 8 ദിവസം, പ്രധാന അപ്‌ഡേറ്റ് കൈമാറി നടി