Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്‍ക്കിയില്‍ ശോഭനയും, റിലീസിന് 8 ദിവസം, പ്രധാന അപ്‌ഡേറ്റ് കൈമാറി നടി

shobana Cameo time  Wishing Vyjayanthi movies all the very best and thank you for the warmth  8 days to go for Kalki 2898 AD

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (14:46 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെ പരിചയപ്പെടുത്ത ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നു.
 
 നടി ശോഭനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കല്‍ക്കിയില്‍ മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  
അതേസമയം, ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കല്‍ക്കി ടീം ഇപ്പോള്‍ മുംബൈയിലാണ്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പടാനി, പശുപതി, രാജേന്ദ്ര പ്രസാദ് തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കുന്നു. വൈജയന്തി മൂവീസിന് കീഴില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാണിത്. ഒന്നിലധികം ഭാഷകളിലായി ജൂണ്‍ 27 ന് ചിത്രം റിലീസ് ചെയ്യും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്കി ഭാസ്‌കറിലെ ആദ്യ ഗാനം, മലയാളത്തിന് പുറമേ 3 ഭാഷകളില്‍ കാണാം, വീഡിയോ