Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടയാനാവില്ല ആര്‍ക്കും ! കോടികള്‍ വാരിക്കൂട്ടി വിജയ് സേതുപതിയുടെ 'മഹാരാജ' , കളക്ഷന്‍ റിപ്പോര്‍ട്ട്

Maharaja shatters box office records by being the highest ever opening weekend collection for a Tamil film in 2024

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (15:31 IST)
വിജയ് സേതുപതിയുടെ 'മഹാരാജ' ജൂണ്‍ 14 നാണ് തീയറ്റുകളില്‍ എത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനോടകം തന്നെ 32.6 കോടിയിലധികം കണക്ഷന്‍ സിനിമ നേടി.
 
ഞായറാഴ്ച ചിത്രം 9 കോടി നേടിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസ് ചെയ്ത ദിവസം 4.5 കോടി നേടിയ ചിത്രം രണ്ടാം ദിവസം ശനിയാഴ്ച 7.5 കോടിയാണ് ബോക്സ് ഓഫീസില്‍നിന്ന് നേടിയത്. വാരാന്ത്യത്തില്‍ ചിത്രത്തിന്റെ വരുമാനം വര്‍ദ്ധിച്ചു. തിങ്കളാഴ്ചയോടെ 25 കോടി മറികടക്കുന്ന സിനിമ ഏഴു ദിവസത്തിനുള്ളില്‍ തന്നെ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു.
46% ഒക്യുപെന്‍സി തിയേറ്ററുകളില്‍ നിലനിര്‍ത്താന്‍ സിനിമയ്ക്ക് ആവുന്നുണ്ട്. ബക്രീദ് ദിവസം ആയതിനാല്‍ 10 കോടി കളക്ഷനാണ് ഇന്നേക്ക് സിനിമ പ്രതീക്ഷിക്കുന്നത്.ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു, കീര്‍ത്തി സുരേഷ് എന്നിവര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് 
 നേരത്തെ എത്തിയിരുന്നു.
നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറില്‍ വിജയ് സേതുപതി, അനുരാഗ് കശ്യപ്, നട്ടി നടരാജ്, മംമ്ത മോഹന്‍ദാസ്, മുനിഷ്‌കാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍വതി രതീഷ് സിനിമ കരിയര്‍ അവസാനിപ്പിച്ചോ ? ചേച്ചിയെക്കുറിച്ച് നടന്‍ രതീഷിന്റെ മകന്‍ പത്മരാജ്