വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം 'മഹാരാജ' തിയേറ്ററുകളില്‍ എത്തി.ലോകമെമ്പാടുമുള്ള 1900 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിച്ചത്. പോസിറ്റീവ് റിവ്യൂകളോടെ തുടങ്ങാന്‍ സിനിമയ്ക്കായി.സമീപകാലത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമാണ് ഇതെന്ന് ആരാധകര്‍ പറയുന്നു.
വിജയ് സേതുപതിയുടെ 50-ാം ചിത്രമായ 'മഹാരാജ' ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറുകയാണ്. 'മഹാരാജ' തമിഴിലും തെലുങ്കിലും റിലീസ് ചെയ്തു.മികച്ച കാസ്റ്റിംഗും മികച്ച തിരക്കഥയും അവിസ്മരണീയമായ സംഗീതവും കൊണ്ട് 'മഹാരാജ' ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ 'മഹാരാജ' പോലുള്ള സിനിമകള്‍ താരം തുടര്‍ന്നും ചെയ്യമെണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു.ഹൃദയസ്പര്‍ശിയായ ഒരു ക്ലൈമാക്സും ശക്തമായ സന്ദേശവും നല്‍കുന്നുണ്ട്.
അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കൊരങ്ങു ബൊമ്മെ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി, മുനിഷ്‌കാന്ത്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി.എല്‍.തേനപ്പന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. അജനീഷ് ലോക്‌നാഥ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. അജനീഷ് ഒരുക്കിയ കാന്താരയിലെ പാട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുതന്‍ സുന്ദരവും ജഗദീഷ് പളനിച്ചാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.