Select Your Language

Notifications

webdunia
webdunia
webdunia
webdunia

12 വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫും മംമ്തയും,മഹേഷും മാരുതിയും തിയേറ്ററുകളിലേക്ക്

12 വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫും മംമ്തയും,മഹേഷും മാരുതിയും തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, വ്യാഴം, 5 ജനുവരി 2023 (11:49 IST)
ആസിഫ് അലിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. സിനിമയുടെ സെന്‍സറിം നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമ ഉടന്‍തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് ആസിഫ് അറിയിച്ചു.
 
12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു എന്നതാണ് പ്രത്യേകത.സേതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1984 മോഡല്‍ മാരുതി 800 കാറാണ് മറ്റൊരു താരം.
ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
 
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത്! 3.37 ദശലക്ഷം മണിക്കൂർ നെറ്റ്ഫ്‌ലിക്‌സിൽ 'മിലി' കണ്ട് ആളുകൾ