Webdunia - Bharat's app for daily news and videos

Install App

ആസിഫ് അലിയുടെ 'മഹേഷും മാരുതിയും'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കും !

കെ ആർ അനൂപ്
ശനി, 22 ഓഗസ്റ്റ് 2020 (20:28 IST)
ആസിഫലിയുടെ വരാനിരിക്കുന്ന  ചിത്രമാണ് ‘മഹേഷും മാരുതിയും’. സച്ചി-സേതു കൂട്ടുകെട്ടിലെ സേതു കുട്ടനാടൻ ബ്ലോഗിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ഓഗസ്റ്റ് 25ന് രാവിലെ 10 ന് പുറത്തിറക്കും.
 
മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷു  മാരുതി 800 കാറും പിന്നെ ഒരു പെൺകുട്ടിയും ചേർന്ന ട്രയാങ്കിൾ ലൗ സ്റ്റോറി ആണ് ഈ ചിത്രം എന്നാണ് സേതു പറയുന്നത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവൻറെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും അതിനു ശേഷം അവൻറെ ജീവിതം എങ്ങനെ മാറുന്നുവെന്നുമാണ് സിനിമ പറയുന്നത്. 
 
ആസിഫ് അലിക്ക് ധാരാളം പ്രൊജക്ടുകളാണ് മുന്നിലുള്ളത്. രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും', ജിബു ജേക്കബിനൊപ്പം ‘എല്ലാം ശരിയാകും', അതുപോലെതന്നെ മൃദുൽ നായർക്കൊപ്പവും എം പദ്മകുമാറിനൊപ്പവും ഓരോ സിനിമകൾ കൂടി അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ട്. ആർ‌ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞൽ‌ദോ ആണ് ആസിഫിന്റേതായി റിലീസ് ചെയ്യാനിരുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments