Publish Date: Fri, 12 Jun 2020 (18:46 IST)
Updated Date: Fri, 12 Jun 2020 (18:48 IST)
സിനിമാ ലൊക്കേഷനുകളിലെ സെക്യൂരിറ്റി ചുമതലക്കാരന്‍ ക്രിസ്‌തുദാസ് അന്തരിച്ചു. 46 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ ക്രിസ്‌തുദാസ് ‘മാറനല്ലൂര്‍ ദാസ്‘ എന്നാണ് അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു ക്രിസ്‌തുദാസ്.
മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണ് ക്രിസ്‌തുദാസിന് കരള്‍ രോഗം പിടിപെടുന്നത്. ദീര്‍ഘകാലമായി കരള്‍ രോഗത്തിന് ചികിത്‌സയിലായിരുന്നു. ശനിയാഴ്‌ച രാവിലെ 9.30ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.