Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ ഇഷ്ടങ്ങള്‍,ജന്മദിനത്തിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ വീഡിയോ

Watch 'Major Reflections - English | Remembering Major Sandeep Unnikrishnan | Adivi Sesh | Sashi Tikka' on YouTube

കെ ആര്‍ അനൂപ്

, ബുധന്‍, 16 മാര്‍ച്ച് 2022 (17:24 IST)
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ റിലീസിന് ഒരുങ്ങുകയാണ്. പലതവണ പ്രദര്‍ശന തീയതി മാറ്റിവെച്ച ചിത്രം നിര്‍മ്മാതാക്കളുടെ ആഗ്രഹം പോലെ തന്നെ തിയേറ്ററുകളില്‍ എത്തുകയാണ്.2022 മെയ് 27 ന് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും.
സന്ദീപ് ഉണ്ണികൃഷ്ണന്റെ 45ാം ജന്മദിനത്തിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ചിത്രങ്ങളും അതനുസരിച്ച് മേജര്‍ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ചിത്രങ്ങളും ചേര്‍ത്തുകൊണ്ടാണ് വീഡിയോ.
മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡാഡിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യുന്ന മകന്‍, ചിത്രം പങ്കുവെച്ച് ആസിഫ്